മല മുകളിൽ നിന്ന് വീണ യുവാവിനെ സൗദി റെഡ് ക്രസന്റ് സംഘം രക്ഷപ്പെടുത്തി
വടക്കുപടിഞ്ഞാറൻ തബൂക്ക് മേഖലയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റി ടീം മല മുകളിൽ നിന്ന് വീണ ഒരു സൗദി യുവാവിനെ രക്ഷപ്പെടുത്തി.
പരിക്കേറ്റ 30 വയസ്സുകാരനെ തബൂക്കിലെ കിംഗ് സൽമാൻ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ശർമ്മ-തബൂക്ക് റോഡിലെ ഒരു കുന്നിൻ മുകളിൽ നിന്ന് ഒരു യുവാവ് വീണതായി റെഡ്ക്രസന്റ് ടീമിനു വിവരം ലഭിക്കുകയായിരുന്നു
ഉടൻ തന്നെ സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു. എത്തിപ്പെടാൻ പ്രയാസമുള്ള ദുർഘടമായ മലയോര മേഖലയിലാണ് യുവാവ് കുടുങ്ങിക്കിടക്കുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. തുടർന്ന് ദുർഘടമായ ഭൂപ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച റെസ്‌പോൺസ് ടീമിനെ ഉടൻ വിളിച്ചുവരുത്തി. സംഘം ആളെ രക്ഷപ്പെടുത്തുകയും പ്രഥമ ശുശ്രൂഷ നൽകുകയും തുടർന്ന് തബൂക്കിലെ കിംഗ് സൽമാൻ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
2022-ൽ ടീം നടത്തുന്ന മൂന്നാമത്തെ രക്ഷാപ്രവർത്തനമാണ് ഇതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ 997 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അടിയന്തര സേവനം തേടുകയോ അസ് ആഫനീ ആപ്ലിക്കേഷൻ വഴിയുള്ള ആംബുലൻസ് സേവനം അല്ലെങ്കിൽ തവക്കൽന ആപ്ലിക്കേഷനിൽ നിന്നുള്ള ഒരു ഡിസ്ട്രസ് കോൾ വഴിയോ സഹായം തേടണമെന്നും ഇത് ദുർഘടമായ ഭൂപ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ആരെയും ഉയർന്ന കൃത്യതയോടെ കണ്ടെത്താൻ പ്രാപ്തമാക്കുന്നതിനാൽ ധാരാളം സമയവും പരിശ്രമവും ലാഭിക്കാൻ സഹായിക്കുമെന്നും അധികൃതർ ഓമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa