Sunday, April 20, 2025
Saudi ArabiaTop Stories

സൗദികൾക്ക് മാത്രമായുള്ള തൊഴിൽ മേഖലകളിൽ ജിസിസി പൗരന്മാർക്ക് ജോലി ചെയ്യാം

സൗദികൾക്ക് മാത്രമായുള്ള തൊഴിലുകളിലും, മറ്റു മേഖലകളിലും, ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.

ഒരു ജി സി സി പൗരനെ തൊഴിൽ സംവിധാനത്തിൽ ഒരു സൗദി പൗരൻ എന്ന നിലയിലാണു പരിഗണിക്കുക എന്നും മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം നിലവിൽ സൗദിയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 3695 ഓർഗനൈസേഷനുകളുണ്ടെന്ന് മന്ത്രി അഹ്മദ് അൽ റാജ് ഹി വ്യക്തമാക്കി.

ഇപ്പോൾ രാജ്യത്ത് 4.84 ലക്ഷം വളണ്ടിയർമാരുണ്ടെന്നും 2025 ൽ വളണ്ടിയർമാരുടെ ലക്ഷ്യം ഒരു മില്യണിൽ എത്തിക്കാനാണു വിഷൻ 2030 ലക്ഷ്യമിടുന്നതെന്നും മന്ത്രി സൂചിപ്പിച്ചു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്