വാഹനമോടിക്കുന്നതിനിടെ നെഞ്ച് വേദന; സൗദിയിൽ മലയാളി മരിച്ചു
റിയാദിൽ വാഹനമോടിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട തിരുവനന്തപുരം സ്വദേശി ആശുപത്രിയിലേക്കുള്ള മദ്ധ്യേ മരിച്ചു.
കല്ലമ്പലം തോട്ടക്കാട് സ്വദേശി ഭരതൻ മധു(56) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.
നേരത്തെ 30 വർഷം സൗദിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി പുതിയ വിസയിൽ 9 മാസം മുംബ് സൗദിയിൽ തിരിച്ചെത്തിയതായിരുന്നു.
ഹൗസ് ഡ്രൈവറായി പുതിയ സ്പോൺസർക്ക് കീഴിൽ രണ്ടാഴ്ച മുംബായിരുന്നു ജോലി ആരംഭിച്ചത്.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികൾ സാമുഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa