സൗദിക്ക് പുറത്തുള്ള വിദേശികളുടെ റി എൻട്രി വിസ പുതുക്കാനുള്ള ഫീസ് ഇരട്ടിയാക്കി
സൗദി കാബിനറ്റ് അംഗീകരിച്ച പുതിയ ഭേദഗതി പ്രകാരം രാജ്യത്തിന് പുറത്തുള്ള വിദേശികളുടെ എക്സിറ്റ് & റീ എൻട്രി വിസകൾ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി.
എക്‌സിറ്റ് & റി എൻട്രി വിസ ഇഷ്യു ചെയ്യാനുള്ള ഫീസ് പരമാവധി രണ്ട് മാസത്തേക്കുള്ള ഒരു യാത്രയ്ക്ക് 200 റിയാൽ ആണ്. രണ്ട് മാസത്തിൽ അധികമായി വരുന്ന ഓരോ മാസത്തിനും 100 റിയാൽ വീതവും നൽകണം എന്നാണ് വ്യവസ്ഥ.
പുതിയ ഭേദഗതി പ്രകാരം വിദേശി രാജ്യത്തിന് പുറത്താണെങ്കിൽ റി എൻട്രി കാലാവധി ദീർഘിപ്പിക്കുന്നതിന് ഓരോ അധിക മാസത്തിനും ഇരട്ടി ഫീസ് (200 റിയാൽ) നൽകണം.
3 മാസത്തേക്കുള്ള മൾട്ടി റി എൻട്രി ഫീസ് മാസത്തേക്ക് 500 റിയാൽ ആണ്, മൂന്ന് മാസത്തിൽ കൂടുതലുള്ള ഓരോ അധിക മാസത്തിനും 200 റിയാൽ അധികം നൽകണം. അതേ സമയം അപേക്ഷകൻ രാജ്യത്തിന് പുറത്താണെങ്കിൽ, അധിക മാസത്തേക്കുള്ള ഫീസ് ഇരട്ടിയാക്കും (400 റിയാൽ).
വിദേശ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും ആശ്രിതരുടെ ഇഖാമ പുതുക്കുന്നത് ഉൾക്കൊള്ളുന്ന റെസിഡൻസി നിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നൽകി.
പുതിയ ഭേദഗതി പ്രകാരം, രാജ്യത്തിന് പുറത്തുള്ള ആശ്രിതരുടെ ഇഖാമ പുതുക്കുന്നതിനുള്ള ഫീസ് സൗദിയിലുള്ളവരുടെ ഇഖാമ പുതുക്കുന്നതിനുള്ള ഫീസിന്റെ ഇരട്ടിയായിരിക്കും.
പൗരന്മാർക്ക് 24 മണിക്കൂറിനുള്ളിൽ പാസ്‌പോർട്ട് നൽകാൻ അനുവദിക്കുന്ന റെസിഡൻസി, ട്രാവൽ ഡോക്യുമെന്റ് സംവിധാനങ്ങളിലെ ഭേദഗതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa