Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദയിലും സമീപ പ്രദേശങ്ങളിലും ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ച് വിദ്യാഭാസ വകുപ്പ്.

വരും മണിക്കൂറുകളിൽ കാലവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണിത്.

അതേ സമയം മദ്രസത്തീ പ്ലാറ്റ് ഫോം വഴി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കും.

മക്ക, അൽ-ബാഹ, അൽ-ഖസീം, മദീന അൽ-മുനവ്വറ തുടങ്ങിയ ചില പ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്