മെസ്സിയും സൗദിയിലേക്ക് ? വാർത്തയോട് പ്രമുഖ സൗദി സ്പോർട്സ് മാർക്കറ്റിംഗ് വിദഗ്ധന്റെ പ്രതികരണം ഇങ്ങനെ
പ്രമുഖ സൗദി ക്ലബ് അൽ ഹിലാലിലേക്ക് സൂപ്പർ ഫുട്ബോൾ താരം ലയണൽ മെസ്സി ചേരുമോ എന്ന ചോദ്യത്തിന് പ്രമുഖ സൗദി സ്പോർട്സ് മാർക്കറ്റിംഗ് വിദഗ്ധനും ലേഖകനുമായ ഡോ: മുഖ്ബൽ ജദീഅ പ്രതികരിച്ചു.
” എന്ത് കൊണ്ട് പറ്റില്ല ? മെസ്സിയും മറ്റു പ്രമുഖരും സൗദി ലീഗിലേക്കുള്ള വഴിയിലാണ് എന്നാണ് ഞാൻ കരുതുന്നത്. ഇത് വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ വരുന്ന, രാജ്യത്തിന്റെ കായിക സമ്പദ്‌വ്യവസ്ഥയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയമാണ് ” എന്നാണ് ഡോ: മുഖ്ബൽ പ്രതികരിച്ചത്.
നിരവധി പ്രമുഖ ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ സൗദി സന്നദ്ധമാണ്. 2030 ലോകക്കപ്പിന് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ ശ്രമിക്കാൻ പോകുകയാണ്, 2027 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ഞങ്ങൾ ആതിഥേയ രാജ്യമാകും, 2034-ൽ ഞങ്ങൾ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കും ” ഡോ: മുഖ്ബൽ കൂട്ടിച്ചേർത്തു.
റോറ്റാന ഖലീജിയയുടെ സയ്യിദതീ പ്രോഗ്രാമിൽ ആയിരുന്നു ഡോ: മുഖ്ബൽ തന്റെ ആദ്യ പ്രതികരണം അറിയിച്ചത്.
ലായണൽ മെസ്സിയെ അൽ ഹിലാൽ നോട്ടമിട്ടതായ വാർത്ത ഇറ്റാലിയൻ മാധ്യമത്തെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
റോണാൾഡോക്ക് പുറമേ മോഡ്രിച്ചിനെയും റാമോസിനെയും കൂടി ക്ലബിലെത്തിക്കാൻ അൽ നസ്ർ ശ്രമിക്കുന്നുണ്ടെന്ന വാർത്തകൾക്കിടയിലാണ് അൽ ഹിലാലിൽ മെസ്സി ചേരുമെന്ന വാർത്ത ശ്രദ്ധേയമായിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa