റൊണാൾഡോ അൽബൈക്കുമായി; ചിത്രത്തിന്റെ യാഥാർഥ്യം അറിയാം
റിയാദിലെത്തിയ ക്രിസ്റ്റ്യാനോ റോണാാൾഡോ പ്രശസ്ത സൗദി ഫാസ്റ്റ് ഫുഡ് ആയ അൽബൈക്കുമായി ഇരിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇത് സംബന്ധിച്ച വസ്തുത തിരക്കിയപ്പോൾ ആ ചിത്രം തെറ്റാണ് എന്നാണ് മനസ്സിലാകുന്നത്.
മറ്റൊരു സന്ദർഭത്തിൽ ഒരു റെസ്റ്റോറന്റിൽ വെച്ച് റൊണാൾഡോ ഭക്ഷണം കഴിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് പ്രസ്തുത ഭക്ഷണത്തിന്റെ സ്ഥാനത്ത് അൽബൈക്ക് ഫുഡ് ചേർത്ത് കൊടുത്തതാണെന്ന് പഴയ ചിത്രം പരിശോധിക്കുംബോൾ വ്യക്തമാകുന്നുണ്ട്. പ്രസ്തുത ചിത്രം താഴെ കാണാം.
ഇതിന് പുറമെ റോണാൾഡോയുടേതെന്ന പേരിൽ ഒരു വ്യാജ ഇഖാമയുടെ ചിത്രവും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.
പ്രൊഫഷന്റെ സ്ഥാനത്ത് ആമിൽ ആദി എന്ന് എഴുതിയ പ്രസ്തുത വ്യാജ ഇഖാമയുടെ ചിത്രം റോണാൾഡോ സൗദിയിൽ എത്തും മുമ്പ് തന്നെ പലരും സ്റ്റാറ്റസ് ആക്കിയിരുന്നു എന്നതാണ് രസകരം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa