ഈ വർഷത്തെ ഹജ്ജിന് ഇപ്പോൾ അപേക്ഷിക്കാം; ചെലവ് കുറയും
മക്ക: സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഈ വർഷത്തെ ഹജ്ജിന് ഇന്ന് മുതൽ അപേക്ഷിക്കാൻ അവസരമൊരുങ്ങി.
സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. 5 മാസവും 20 ദിവസവും ഇനി ഹജ്ജിനു ബാക്കിയിരിക്കെയാണ് ഇപ്പോൾത്തന്നെ അപേക്ഷിക്കാൻ അവസരമൊരുങ്ങിരിക്കുന്നത്.
https://localhaj.haj.gov.sa/ എന്ന സൈറ്റ് വഴിയോ നുസുക് ആപ് വഴിയോ ഹജ്ജിന് അപേക്ഷിക്കാൻ സാധിക്കും. നുസുക് ആപ് ഡൗൺലോഡ് ചെയ്യാൻ https://play.google.com/store/apps/details?id=com.sejel.eatamrna എന്ന ലിങ്ക് വഴി സാധിക്കും.
നേരത്തെ ഹജ്ജ് നിർവ്വഹിക്കാത്തവർക്ക് ആയിരിക്കും അപേക്ഷകരിൽ മുൻഗണന ലഭിക്കുക (മഹ്രം ആയി അപേക്ഷിക്കുന്നവർക്ക് ഇളവുണ്ടാകും).
മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കുറഞ്ഞ ചെലവിൽ ഹജ്ജ് നിർവ്വഹിക്കാമെന്നത് സൗദിയിലുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
നാല് പാക്കേജുകളാണ് നിലവിലുള്ളത്. ഇതിൽ ഏറ്റവും ചുരുങ്ങിയ പാക്കേജിന് വാറ്റടക്കം 3984 റിയാൽ ആണ് ചെലവ് വരുന്നത്.
മറ്റു പാക്കേജുകൾക്ക് യഥാക്രമം 8092 – 8458 റിയാൽ, 10596 – 11841 റിയാൽ, 13150 റിയാൽ എന്നിങ്ങനെയാണ് നിരക്ക് വരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa