Tuesday, November 26, 2024
Saudi ArabiaTop Stories

2023 ലെ ഏഴ് ലോകാത്ഭുതങ്ങളിൽ സൗദിയിലെ അൽ ഉലയും

വടക്കൻ സൗദി അറേബ്യയിലെ അൽഉല  പൈതൃക നഗരം 2023 ലെ ലോകത്തിലെ ഏഴ് അത്ഭുതങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡ് ജേതാവായ യാത്രാ എഴുത്തുകാരൻ ആരോൺ മില്ലർ.

അസാധാരണമായ ചരിത്രത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഇടമാണ് അൽഉല. എന്നിരുന്നാലും, അടുത്തിടെ വരെ അറേബ്യയ്ക്ക് പുറത്ത് നിന്ന് വളരെ കുറച്ച് ആളുകൾ മാത്രമേ ഈ സ്ഥലത്തെക്കുറിച്ച് അറിയുകയോ അല്ലെങ്കിൽ ഈ പ്രദേശം സന്ദർശിക്കുകയോ ചെയ്തിട്ടുള്ളത്. 

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മരുഭൂമിയുടെ ഹൃദയഭാഗത്താണ് അൽഉല സ്ഥിതി ചെയ്യുന്നത്, അതിൽ ഭൂരിഭാഗവും ഇപ്പോഴും പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല. ആകെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ പര്യവേക്ഷണം നടന്നിട്ടുള്ളൂവെന്നാണ് കണക്ക്. 

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഹെഗ്ര (അൽ-ഹിജ്‌ർ) ചുവന്ന മണൽക്കല്ല് പാറകളിൽ കൊത്തിയെടുത്ത വിപുലമായ സ്മാരകങ്ങൾക്ക് പ്രസിദ്ധമാണ്.

ലോകത്തിലെ യഥാർത്ഥ ഏഴ് അത്ഭുതങ്ങളിൽ ഒന്ന് മാത്രം – ഗിസയിലെ വലിയ പിരമിഡുകൾ – ഇപ്പോഴും നിലവിലുണ്ട്. ബാബിലോണിലെ തൂങ്ങിക്കിടക്കുന്ന പൂന്തോട്ടം, അലക്സാണ്ട്രിയയിലെ വിളക്കുമാടം, ആർട്ടെമിസ് ക്ഷേത്രം, റോഡ്‌സിലെ കൊളോസസ്, ഒളിമ്പിയയിലെ സിയൂസിന്റെ പ്രതിമ, ഹാലികാർനാസസിലെ ശവകുടീരം എന്നിവയെല്ലാം ഓർമകളിലേക്ക് മാഞ്ഞുപോയിരിക്കുന്നു. അതിനാൽ മില്ലർ എല്ലാ വർഷവും ലോകത്തിലെ ഏഴ് പുതിയ അത്ഭുതങ്ങൾ പട്ടികപ്പെടുത്താൻ തീരുമാനിച്ചു,

അൽ ഉലക്ക് പുറമെ 2023-ലെ മില്ലറുടെ ഏഴ് ലോകാത്ഭുതങ്ങളിൽ ലിസ്റ്റുചെയ്തിരിക്കുന്ന മറ്റ് സൈറ്റുകളിൽ ഫ്രാൻസിലെ മോണ്ട് സെന്റ്-മൈക്കൽ, പെരിറ്റോ മൊറേനോ ഗ്ലേസിയർ(അർജന്റീന); ടൈഗർസ് നെസ്റ്റ് മൊണാസ്ട്രി(ഭൂട്ടാൻ); കപ്പഡോഷ്യ( തുർക്കി);ദി ലേക്ക് ഡിസ്ട്രിക്റ്റ്( ബ്രിട്ടൻ);  ദ സാർഡിൻ റൺ, (ദക്ഷിണാഫ്രിക്ക) എന്നിവ ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്