സൗദിയിൽ ഇന്നും മഴ തുടരും; ആറ് പ്രവിശ്യകളിലുള്ളവർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്, മക്ക, അൽബാഹ, ഷർഖിയ, ജിസാൻ, അസീർ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
റിയാദ് മേഖലയിലെ, പ്രത്യേകിച്ച് അൽ-ദവാദ്മി, അൽ-ഖുവയ്യ, അഫീഫ്, അൽ-സുൽഫി, അൽ-ഗ്വാഥ്, അൽ-മജ്മ, ഥാദിഖ്, ഷഖ്റ എന്നിവിടങ്ങളിൽ രാവിലെ 11 മണി വരെ മഴക്കും ഇടിമിന്നലിനും ഉപരിതല കാറ്റിനും ദൂരക്കാഴ്ചയുടെ കുറവിനും സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
മക്ക, ജിസാൻ, അസീർ, അൽ ബാഹ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരം 8 മണി വരെ കാറ്റും മഴയും തുടരും.
ഈസ്റ്റേൺ പ്രൊവിൻസിലെ വിവിധ ഭാഗങ്ങളിൽ രാവിലെ 11 മണി വരെ ഇടിമിന്നലും കാറ്റും മഴയും അനുഭവപ്പെടും. വെള്ളപ്പൊക്കത്തിനും സാധ്യത നില നിൽക്കുന്നതായും അധികൃതർ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം റിയാദിലെ ഈസ്റ്റ് ഗേറ്റ് ഡിസ്റ്റ്രിക്ക് വെള്ളത്തിൽ മുങ്ങിയപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്ന സിവിൽ ഡിഫൻസ് ബോട്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa