അടുത്തയാഴ്ചയും സൗദിയിൽ മഴ തുടരും
റിയാദ്: അടുത്ത ആഴ്ചയും രാജ്യത്തുടനീളം മഴ തുടരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണകേന്ദ്ര ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
നമ്മൾ ഇപ്പോഴും ശൈത്യകാലത്തിന്റെ ആദ്യ പാദത്തിലാണ്, ഇത് രാജ്യത്ത് കുറഞ്ഞ താപനിലയും മഴയും ഉള്ള അവസ്ഥക്ക് കാരണമാകും.
ഇപ്രാവശ്യം രാജ്യത്തിന്റെ ഭൂരിഭാഗം ഏരിയകളിലും ശൈത്യകാലം നേരത്തെ ആരംഭിച്ചിട്ടുണ്ട്.
അടുത്തയാഴ്ച എല്ലാ പ്രദേശങ്ങളിലും ഇടത്തരം മുതൽ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും പ്രത്യേകിച്ച് പടിഞ്ഞാറൻ, മധ്യ, കിഴക്കൻ, വടക്കൻ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ആലിപ്പഴ വർഷത്തിനും കുറഞ്ഞ താപനിലയ്ക്കും സാധ്യതയുണ്ടെന്നും അതോടൊപ്പം പൊടിക്കാറ്റടക്കമുള്ള സജീവമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും സാധ്യതയുണ്ടെന്നും ഖഹ്താനി വിശദീകരിച്ചു.
ശീതകാല മഴ അതിവേഗം മാറുന്നുവെന്നും ഫീൽഡ് അധികാരികളുടെ പ്രവർത്തനത്തനങ്ങൾക്ക് സംഭാവന നൽകുന്നതിന് അവ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa