ഖമീസ് മുഷൈത്ത് ജനറൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറും മകളും വാഹനാപകടത്തിൽ മരിച്ചു
ഖമീസ് മുഷൈത് ഗവർണറേറ്റ് ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ-സഹ്റാനിയും മകളും വാഹനാപകടത്തിൽ മരിച്ചു.
ഖമീസ് മുഷൈത് ഗവർണർ ഖാലിദ് ബിൻ മുഷൈത് ബ്രിഗേഡിയർ ജനറൽ അൽ-സഹ്റാനിയുടെയും മകളുടെയും മരണത്തിൽ അനുശോചനം അറിയിച്ചു.
“ഗവർണറേറ്റിലെ ജനറൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹസൻ അൽ-സഹ്റാനിയും മകളും വാഹനാപകടത്തെ തുടർന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യത്രയായി. അല്ലാഹു അവരോട് കരുണ കാണിക്കുകയും, പൊറുക്കുകയു. അവന്റെ വിശാലമായ സ്വർഗീയാരാമത്തിൽ അവരെ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ. നാം അള്ളാഹുവിന്റേതാണ്, അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും”. എന്നാണ് അനുശോചനക്കുറിപ്പിൽ എഴുതിയത്.
ഖമീസ് മുഷൈത്ത് ഗവർണ്ണറേറ്റിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ ആയിരുന്നു അനുശോചനക്കുറിപ്പ് പ്രസിദ്ധപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa