Monday, September 23, 2024
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന സമയം വ്യക്തമാക്കി മന്ത്രാലയം

മക്ക: ഈ വർഷത്തെ ഹജ്ജിന് ബുക്ക് ചെയ്യുന്നതിനുള്ള അവസാന തീയതിയും റിസർവേഷന്റെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാമെന്നും സൗദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി.

രാജ്യത്തിനുള്ളിൽ നിന്നുള്ള തീർഥാടകർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും നുസുക് ആപ്ലിക്കേഷനിലൂടെയും ഹജ്ജിനു ബുക്ക് ചെയ്യാൻ സാധിക്കും.

ഈ ഹിജ്‌റ വർഷം ദുൽഹിജ്ജ 7 വരെയോ (ജൂൺ 25)  ഹാജിമാരുടെ നിശ്ചിത എണ്ണം പൂർത്തിയാകുന്നത് വരെയോ ആയിരിക്കും ബുക്കിംഗ് സ്വീകരിക്കുക.

ബുക്കിംഗ് നടത്തുന്നതോടെ അത് സംബന്ധിച്ച് മെസേജ് മൊബൈലിലേക്ക് വരും. സൈറ്റ് വഴിയും ആപ് വഴിയും സ്റ്റാറ്റസ് പരിശോധിക്കാം.

3984 റിയാൽ മുതൽ 11435 റിയാൽ വരെയുള്ള നാല് പാക്കേജുകളാണുള്ളത്. തുക ഒന്നിച്ചോ മൂന്ന് തവണകളായോ അടക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്