Tuesday, September 24, 2024
Saudi ArabiaTop Stories

ശമ്പളം ലഭിക്കുന്നത് വൈകിയാൽ പരാതി നൽകാം

റിയാദ്: വേതനം നൽകുന്നതിൽ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾ നിയമം ലംഘിക്കുന്നതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചു. 

ഇത്തരം നിയമ ലംഘനങ്ങളെക്കുറിച്ച് മന്ത്രാലയത്തിന്റെ ഏകീകൃത ആപ്പ് വഴി  പരാതി സമർപ്പിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. 

തന്റെ സ്ഥാപനത്തിലെ സാലറി ലഭിക്കാൻ എല്ലാ മാസവും പത്താം തീയതി വരെ കാത്തിരിക്കേണ്ട സാഹചര്യം സൂചിപ്പിച്ച് ഒരു സ്വദേശി ചോദിച്ച സംശയത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രാലയം.

അതേ സമയം മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നതിനും തെറ്റുകളും കുറവുകളും സ്വയം തിരുത്തുന്നതിനും സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി എല്ലാ വർഷവും ജനുവരി മാസം സ്ഥാപനത്തിന്റെ സ്വയം മൂല്യനിർണയത്തിനുള്ള തീയതിയായി മന്ത്രാലയം കണക്കാക്കിയിട്ടുണ്ട്.

എല്ലാ തരം സ്ഥാപനങ്ങളും സ്വയം മൂല്യനിർണ്ണയ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനും അതിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി മൂല്യനിർണ്ണയം പൂർത്തിയാക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഫലങ്ങൾ നല്ലതല്ലെങ്കിൽ സ്വയം മൂല്യനിർണ്ണയ ഘട്ടത്തിൽ സ്ഥാപനങ്ങൾക്ക് സാമ്പത്തിക പിഴകൾ ചുമത്തില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്