ഈ വർഷം ഹജ്ജിന് കൊറോണക്ക് ശേഷമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി; സുപ്രധാന പ്രഖ്യാപനങ്ങളുമായി മന്ത്രി
ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ പ്രഖ്യാപിച്ചു.
അതിൽ പ്രധാനമായും ഹജ്ജ് കൊറോണക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് തന്നെ മടങ്ങുന്നു എന്നതാണ്.
കൊറോണക്ക് ശേഷം കൊണ്ട് വന്നിരുന്ന പ്രായ പരിധിയും ഈ വർഷം ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ എല്ലാ പ്രായക്കാർക്കും ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിക്കും.
ഈ വർഷത്തെ ഹജ്ജിനു മുഴുവൻ ശേഷിയും വിനിയോഗിക്കും. തീർഥാടകരുടെ എണ്ണത്തിന് പരിധിയുണ്ടാകില്ല.
ഹാജിമാർക്കുള്ള ഇൻഷൂറൻസ് തുക 109 റിയാലിൽ നിന്ന് 29 റിയാലാക്കി കുത്തനെ കുറച്ചതും ശ്രദ്ധേയമാണ്.
ഉംറ തീർഥാടകരുടെ ഇൻഷൂറൻസ് തുകയും 235 റിയാലിൽ നിന്ന് 88 റിയാലാക്കി ചുരുക്കിയിട്ടുണ്ട്.
നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെയും അനുയായികളുടെയും ജീവ ചരിത്രം വിശദീകരിക്കുന്ന 100 വെബ്സൈറ്റുകളും 20 എക്സിബിഷനുകളും പണിപ്പുരയിലാണ് എന്നും മന്ത്രി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa