ബാബാ രാം ദേവിനെ രൂക്ഷമായി വിമർശിച്ച് ഹിന്ദ് രാജകുമാരി; പതാഞ്ജലി ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാനും ആഹ്വാനം
ബാബാ രാം ദേവിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ ആക്രമണമഴിച്ച് വിട്ട് ഷാർജയിലെ ഹിന്ദ് രാജകുമാരി.
ബാബാ രാം ദേവിന്റെ മുസ്‌ലിം വിദ്വേഷ പരാമർശമാണ് രാജകുമാരിയെ പ്രകോപിതയാക്കിയത്.
മുസ്ലിംകൾ ഹിന്ദു സ്ത്രികളെ തട്ടിക്കൊണ്ട് പോകുന്നുവെന്നും മുസ്ലിംകളും ക്രിസ്ത്യാനികളും മത പരിവർത്തനം നടത്തുകയെന്ന ഒരേ അജണ്ടയിൽ പ്രവർത്തിക്കുന്നവരാണെന്നുമായിരുന്നു ബാബാ രാംദേവ് ഏതാനും ദിവസം മുമ്പ് പ്രസ്താവനയിറക്കിയത്. ഇതിനു ഇയാൾക്കെതിരെ പോലീസ് എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേ സമയം രാം ദേവിന്റെ ഈ പ്രസ്താവനയെയും രാം ദേവിന്റെ പതാഞ്ജലി ഉത്പന്നങ്ങളെയും പ്രതിക്കൂട്ടിലാക്കി രൂക്ഷ വിമർശനമാണ് ഹിന്ദ് രാജകുമാരി ഉയർത്തിയത്.
“ഈ ഗുരു സമാധാനപരമായ യോഗ പരിശീലിപ്പിക്കുന്നു. പക്ഷെ ഇയാൾ ഇസ്ലാമോഫോബിയയും വിദ്വേഷവും ഛർദ്ദിക്കുകയും ചെയ്യുന്നു. പശുമൂത്രത്തിൽ കഴുകിയ ഇയാളുടെ ഉത്പന്നങ്ങൾ അറിയാതെ വാങ്ങുന്ന മുസ്ലിംകളിലൂടെ ഇയാൾ മില്ല്യണുകൾ ഉണ്ടാക്കുകയും ചെയ്യുന്നു” വെന്ന് ഹിന്ദ് രാജകുമാരി എഴുതുന്നു.
അതോടൊപ്പം നമ്മുടെ സമാധാനത്തെയും സമൂഹത്തെയും വെല്ലു വിളിക്കുന്ന ഈ ഭീകരവാദിയുടെ പതാഞ്ജലി ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്നും രാജ്യം അതിനു വിലക്കേർപ്പെടുത്തണമെന്നും ഹിന്ദ് രാജകുമാരി ആഹ്വാനം ചെയ്യുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
