ട്രക്കുകൾ റോഡിന്റെ വലത് ഭാഗത്ത് കൂടെ സഞ്ചരിക്കാതിരുന്നാൽ ഈടാക്കുന്ന പിഴ ഓർമ്മപ്പെടുത്തി സൗദി മുറൂർ
ട്രക്കുകളും ഭാരമേറിയ വാഹനങ്ങളുമെല്ലാം റോഡിന്റെ വലത് ഭാഗത്ത് കൂടി സഞ്ചരിക്കേണ്ടതിന്റെ ആവശ്യകത സൗദി ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി.
ട്രക്കുകളും ഭാരമുള്ള വാഹനങ്ങളും വലത് വശത്ത് കൂടെ സഞ്ചരിച്ചില്ലെങ്കിൽ 3000 മുതൽ 6000 റിയാൽ വരെ പിഴ ചുമത്തുമെന്നും മുറൂർ ഓർമ്മപ്പെടുത്തി.
അതേ സമയം സൗദിയുടെ വിവിധ പ്രവിശ്യകളിലായി നിയമ ലംഘനം നടത്തിയ 446 മോട്ടോർസൈക്കിളുകൾ മുറൂർ പിടിച്ചെടുത്തു.
ഭിന്ന ശേഷിക്കാർക്കുള്ള പാർക്കിംഗ് ഏരിയയിൽ നിയമം ലംഘിച്ച് നിർത്തിയിട്ട 1956 വാഹനങ്ങളും മുറൂർ പിടിച്ചെടുത്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
