സാമൂഹിക പ്രവർത്തകൻ മുഹമ്മദ് നജാം സൗദിയിൽ മരിച്ചു
ദമാം: തിരുവനന്തപുരം മാറ്റാപ്പള്ളി സ്വദേശി മുഹമ്മദ് നജാം (63) ദമാമിൽ മരിച്ചു.
ഒരാഴ്ച മുമ്പ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണത്തിലിരിക്കവേയാണ് മരണം സംഭവിച്ചത്.
ദമാമിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യമായിരുന്നു പരേതൻ.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഒരു പ്രമുഖ കമ്പനിയിൽ മാനേജറായി ജോലി ചെയ്യുകയായിരുന്നു.
സിനിമാ പ്രവർത്തക സജ്നയാണ് ഭാര്യ. രണ്ട് പെൺകുട്ടികളുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
