സൗദിയിൽ മലയാളിക്ക് കവർച്ചക്കാരുടെ ക്രൂര മർദ്ദനം; രണ്ട് കാലുകളും അടിച്ചൊടിച്ചു
റിയാദിൽ തിരുവനന്തപുരം സ്വദേശിക്ക് കവർച്ചക്കാരുടെ ക്രൂര മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു.
പട്ടം സ്വദേശി ബിനുവിനെയാണ് ആറംഗ കവർച്ചാ സംഘം ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.
ബഥ്ഹയിലെ തന്റെ താമസ സ്ഥലത്തേക്ക് രാത്രി 8 മണിക്ക് ബിനു നടന്ന് പോകുന്നതിനിടെ അക്രമികൾ പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു.
പിടിവലിയുണ്ടാകുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ബിനുവിന്റെ രണ്ട് കാലുകളും ഇരുമ്പ് വടി കൊണ്ട് അടിച്ചൊടിക്കുകയായിരുന്നു അക്രമികൾ ചെയ്തത്.
ബിനുവിന്റെ പേഴ്സും മൊബൈൽ ഫോണും അക്രമികൾ കവർന്നിട്ടുണ്ട്. ജോലിക്ക് പോകാനാകാതെ ബിനു പ്ലാസ്റ്ററിട്ട കാലുകളുമായി നിസഹായനായി റൂമിൽ കഴിയുകയാണ്.
വെൽഡിംഗ് ജോലിക്കാരനായ ബിനു നാട്ടിൽ പോകാൻ സഹായം തേടി ഇന്ത്യൻ എംബസിയെ സമീപിക്കാനിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
