തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വിശ്വാസികൾക്ക് ആശ്വാസമായി മൂന്നാം ഘട്ട ഹറം വികസന ഏരിയ തീർഥാടകരെ സ്വീകരിക്കാൻ സജ്ജമായി

മക്ക: മസ്ജിദുൽ ഹറാമിലെ മൂന്നാമത്തെ സൗദി വിപുലീകരണം തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി.

ഇരു ഹറം കാര്യ മേധാവി ശൈഖ് അബ്ദുറഹ്മാൻ സുദൈസ് ആണ് ഇക്കാര്യം അറിയിച്ചത്.

വിശുദ്ധ ഗേഹത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ഉൾക്കൊള്ളുന്നതിനും അവർക്ക് സൗകര്യമൊരുക്കുന്നതിനുമായി എല്ലാ നിലകളും മേൽക്കൂരകളും സ്ക്വയറുകളുമുള്ള വിപുലീകരണം ഒരുക്കാനുള്ള പ്രസിഡൻസിയുടെ ശ്രമങ്ങൾ അൽ-സുദൈസ് പ്രത്യേകം പരാമർശിച്ചു.

മൂന്നാം വികസനം വിശ്വാസികൾക്ക് വലിയ ആശ്വാസമായിത്തീരും. എല്ലാ പിന്തുണയും നൽകുന്ന ഭരണ നേതൃത്വത്തെ ശൈഖ് സുദൈസ് പ്രത്യേകം ഓർമ്മിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്