ഇന്തൊനേഷ്യൻ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ഇഫ്താർ സുപ്ര ഒരുക്കി സൗദി അറേബ്യ
ഇന്തോനേഷ്യൻ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ഇഫ്താർ സുപ്ര ഒരുക്കി സൗദി മതകാര്യ വകുപ്പ്.
പടിഞ്ഞാറൻ സുമാത്ര സംസ്ഥാനത്തെ പഡാംഗിൽ നടന്ന 1,200 മീറ്റർ നീളമുള്ള ഇഫ്താർ സുപ്രയിൽ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള 8,000-ലധികം ഇന്തോനേഷ്യൻ പൗരന്മാരാണ് ഭാഗമായത്.
എല്ലാ ഇന്തൊനേഷ്യൻ നഗരങ്ങളിലും നോമ്പ് തുറ ഒരുക്കാനുള്ള സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പദ്ധതി പ്രകാരമാണിത്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇഫ്താർ സുപ്രയായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇതിനെ രേഖപ്പെടുത്താൻ ഇന്തോനേഷ്യൻ സർക്കാർ ശ്രമിക്കുമെന്ന് വെസ്റ്റ് സുമാത്ര ഗവർണർ പറഞ്ഞു.
40 ഓളം റെസ്റ്റോറന്റുകളുടെയും 400 തൊഴിലാളികളുടെയും സഹകരണത്തോടെയായിരുന്നു ഇഫ്താർ സുപ്ര ഒരുങ്ങിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
