സൗദിയിലേക്ക് ചരിത്ര സന്ദർശനത്തിനൊരുങ്ങി ഇറാൻ പ്രസിഡന്റ്
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സൗദി അറേബ്യ സന്ദർശിക്കാൻ ഒരുങ്ങുന്നതായി ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബർ അറിയിച്ചു.
മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ഇറാനിയൻ പ്രസിഡൻസിയുടെ അടിസ്ഥാന തന്ത്രമെന്ന് മൊഖ്ബർ വ്യക്തമാക്കി.
ബന്ധങ്ങളിലെ അനുരഞ്ജനത്തിന്റെ കാര്യത്തിൽ സംഭവിക്കുന്നത് കേവലം യാദൃശ്ചികമല്ല, മറിച്ച് അത് ആസൂത്രണം ചെയ്തതാണ്, അത് ശരിയായ സമയത്ത് സംഭവിക്കേണ്ടതായിരുന്നു, ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്. അയൽരാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന തന്ത്രത്തിന്റെ ഭാഗമെന്നും ഈ വിഷയത്തിൽ ഞങ്ങൾ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം റൈസിയുടെ സൗദി സന്ദർശനത്തെക്കുറിച്ചുള്ള ഇറാനിയൻ റിപ്പോർട്ടുകളെക്കുറിച്ച് റിയാദിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
റിയാദും ടെഹ്‌റാനും കഴിഞ്ഞ മാസം നയതന്ത്ര ബന്ധം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
