തിങ്കളാഴ്‌ച, ജൂൺ 8, 2026
HealthTop Stories

രക്തദാനം കൊണ്ടുള്ള നാല് നേട്ടങ്ങൾ വ്യക്തമാക്കി കിംഗ് സൗദ് മെഡിക്കൽ സിറ്റി

റിയാദ്: രക്തദാനം ചെയ്യുന്നതിലൂടെ ഒരു രക്തദാതാവിനു ലഭിക്കുന്ന നാല് നേട്ടങ്ങളെക്കുറിച്ച് കിംഗ് സൗദ് മെഡിക്കൽ സിറ്റി വ്യക്തമാക്കുന്നു.

രക്തദാനത്തിനു മുമ്പുള്ള മെഡിക്കൽ പരിശോധനയിലൂടെ സ്വന്തം ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്താൻ ഇത് സഹായിക്കും.

രക്തദാനം ചില ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

രക്തകോശങ്ങളെ പുതിയ കോശങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിന് സഹായിക്കുന്നു.

ഇവക്കെല്ലാം പുറമെ ഒരു ജീവൻ രക്ഷിക്കാൻ രക്തദാതാവ് കാരണമാകുന്നു. എന്നിവയാണ് കിംഗ് സൗദ് മെഡിക്കൽ സിറ്റി വ്യക്തമാക്കിയ രക്തദാനം കൊണ്ടുള്ള നാല് ഗുണങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്