തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop Stories

റൊണാൾഡോ അൽ നസ്ർ ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്

റിയാദ് : അൽ നസ് റിന്റെ പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്.

സ്കൈ സ്പോർട്സ് ആണ് റൊണാാൾഡോ അൽ നസ്ർ വിടാൻ ആഗ്രഹിക്കുന്നതായ വാർത്ത പുറത്ത് വിട്ടത്.

റിയൽ മാഡ്രിഡിൽ നിന്ന് റോണാൾഡോക്ക് അംബാസഡർ പോസ്റ്റ്‌ ഓഫർ വന്നതായ വാർത്തകൾ പുറത്ത് വന്നതിനു പിറകെയാണീ പുതിയ റിപ്പോർട്ട് വന്നിട്ടുള്ളത്.

മൂന്ന് മാസം മുംബായിരുന്നു റോണാൾഡോയെ റെക്കോർഡ് തുകക്ക് അൽ നസ്ർ സ്വന്തമാക്കിയത്.

അൽ നസ്റിൽ എത്തിയ ശേഷം റോണാൾഡോ ഇത് വരെയായി 12 ഗോളുകൾ നേടിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്