സൗദിയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം
റിയാദ്: അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ ഗവേഷകൻ അബ്ദുൽ അസീസ് ഹുസൈനി പ്രസ്താവിച്ചു.
മക്ക,മദീന, അൽബാഹ, ജിസാൻ,തബൂക്ക്, അസീർ, തബൂക്ക്, ഹായിൽ, ഖസീം, അൽജൗഫ്, നോർത്തേൺ ബോഡർ എന്നീ പ്രവിശ്യകളെ കാലാവസ്ഥാ വ്യതിയാനം ബാധിക്കും.
ഇടവിട്ടതും മിതമായതും ശക്തമായതുമായ മഴയും ആലിപ്പഴ വർഷവുമെല്ലാം വിവിധ മേഖലകളിൽ അനുഭവപ്പെട്ടേക്കും.
കാലവസ്ഥാ വ്യതിയാനം യമനിലേക്കും ഒമാനിലേക്കും നീളുമെന്നും ഈസ്റ്റേൺ പ്രൊവിൻസിൽ ശക്തമായ കാറ്റ് അനുഭവപ്പെടുമെന്നും നിരീക്ഷണത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
