തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മയക്ക് മരുന്ന് വിപണനത്തിനു കുടുംബത്തെ ദുരുപയോഗം ചെയ്ത സൗദി പൗരനു 20 വർഷം തടവ്

വിപണനോദ്ദേശ്യം വെച്ച് മയക്ക് മരുന്ന് കൈവശം വെച്ച സൗദി പൗരനെ ശിക്ഷിച്ചതായി പബ്ലിക് പ്രൊസിക്യൂഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.

ഭാര്യയുടെ കാറിൽ ജിദ്ദയിലേക്ക് കൊണ്ട് പോകാനായി 95 കിലോഗ്രാം ഹഷീഷും 4047 സൈക്കോട്രോപിക് ഗുളികകളും ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്.

ഭാര്യയോട് ഉംറക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതി അവരെയും കൂട്ടി ജിദ്ദയിലേക്ക് പുറപ്പെട്ടത്.

പ്രതിക്ക് 20 വർഷം തടവും 1 ലക്ഷം റിയാൽ പിഴയും സ്പെഷ്യൽ കോർട്ട് ശിക്ഷ വിധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്