വെള്ളിയാഴ്‌ച, ജൂലൈ 3, 2026
Saudi ArabiaTop Stories

ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മരിച്ചു

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു.

കുന്നമംഗലം ഉണ്ടോടിയിൽ അന്ത്രുമാൻ (70) ആണ് ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ ഹജ്ജ് മിഷന്റെ മക്ക ക്ലിനിക്കിൽ ഹൃദയാഘാതം മൂലം മരിച്ചത്.

കോഴിക്കോട് നിനുള്ള ഹജ്ജ് കമ്മിറ്റിയുടെ ആദ്യ വിമാനത്തിൽ ഭാര്യയോടൊപ്പമായിരുന്നു ഇദ്ദേഹം ജിദ്ദയിലിറങ്ങിയത്.

ജിദ്ദയിൽ നിന്ന് മക്കയിലെ താമസസ്ഥലത്ത് എത്തിയ ഉടൻ അസുഖ ബാധിതനായ ഇദ്ദേഹത്തെ കെ എം സി സി വളണ്ടിയർമാർ ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് മക്കയിൽ മറവ് ചെയ്യുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്