തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഞാൻ ഇവിടെ സൗദിയിൽ; ഞാൻ ഹിലാലി: പ്രഖ്യാപനം നടത്തി നെയ്മർ: വീഡിയോ കാണാം

റിയാദ്: ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്മർ ഡാ സിൽവയെ അൽ-ഹിലാൽ ക്ലബ് ചൊവ്വാഴ്ച വൈകുന്നേരം പുറത്ത് വിട്ട വീഡിയോയിലൂടെ അവതരിപ്പിച്ചു.

വീഡിയോയ്ക്കിടെ “ഞാൻ ഇവിടെ സൗദി അറേബ്യയിലാണ്. ഞാൻ ഹിലാലിയാണ്.” എന്ന് നെയ്മർ പ്രഖ്യാപിച്ചു.

രണ്ട് സീസണുകളിലേക്കാണ് നെയ്മറുമായി അൽ ഹിലാൽ കരാർ ഒപ്പിട്ടിട്ടുള്ളത്.

റോണാൾഡോയുടെ വരവോടെ  പ്രമുഖ ലോക ഫുട്ബോൾ താരങ്ങളെല്ലാം സൗദിയിലേക്ക് ഒഴുകുന്ന വർത്തകളാണ് ഓരോ ആഴ്ചയും കേൾക്കാൻ സാധിക്കുന്നത്.

പല യൂറോപ്യൻ ക്ലബുകളെയും പ്രമുഖ താരങ്ങളുടെ സൗദിയിലേക്കുള്ള ചുവട് മാറ്റം ഞെട്ടിച്ചിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹിലാൽ പുറത്ത് വിട്ട നെയ്മറിനെ അവതരിപ്പിക്കുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്