തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഭാര്യയെ തലയിൽ കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

മക്ക പ്രവിശ്യയിൽ ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

മിഷ് അൽ ബിൻ മുഹമ്മദ്‌ അൽ ഗാമിദിയെയാണ് ഭാര്യ റവാൻ ബിൻ ത് അബ്ദുല്ല ഗാമിദിയെ കൊലപ്പെടുത്തിയതിനു വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി ഭാര്യയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി തലയിൽ കല്ല് കൊണ്ടിടിച്ചും കാർ ഇടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു.

മയക്കു മരുന്ന് ഗുളികകളും ഹഷീഷും ഉപയോഗിച്ചിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.

വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും, വിധി അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷാ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ചൊവ്വാഴ്ച ശിക്ഷാ വിധി നടപ്പാക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്