തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അൽ നസ്റിന് തുടർച്ചയായ രണ്ടാം തോൽവി

സൂപ്പർതാരം റൊണാൾഡോയും സാദിയോ മാനെയും അടക്കമുള്ള പ്രമുഖർ ഇറങ്ങി കളിച്ചിട്ടും മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ നസ്ർ അൽ തആവുനിനോട് അടിയറവ് പറഞ്ഞു.

അൽ നസ്റിന് സൗദി പ്രൊ ലീഗിലെ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണിത് . നാല് ദിവസം മുമ്പ് ഇത്തിഫാക്കിനെതിരെ ഒരു ഗോളിന് അൽ നസ്ർ പരാജയപ്പെട്ടിരുന്നു.

20 ആം മിനുട്ടിൽ തവംബയും 96 ആം മിനുട്ടിൽ അഹ്മദ് ബാ ഹുസൈനും ആയിരുന്നു തആവുനിന്റെ ഗോളുകൾ നേടിയത്.

അറബ് ലീഗ് ചാംബ്യന്മാരായ ശേഷമുള്ള രണ്ട് മത്സരങ്ങളിലും പരാാജയം നുണഞ്ഞ അൽ നസ്ർ ഇനിയും ഒരു ഗംഭീര തിരിച്ച് വരവ് നടത്തിയില്ലെങ്കിൽ ഈ വർഷം സൗദി പ്രൊ ലീഗ് കിരീടം എന്നത് ഒരു സ്വപ്നം മാത്രമായി മാറും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്