ത്വാഇഫിൽ ഉമ്മയുടെ കയ്യിൽ നിന്ന് കുരങ്ങൻ കുഞ്ഞിനെ തട്ടിയെടുത്തു; ഒടുവിൽ ആശ്വാസ വാർത്ത
ത്വാഇഫിലെ ശഫയിൽ ഉമ്മയുടെ കയ്യിൽ നിന്ന് കുരങ്ങൻ പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്ത സംഭവം സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുരങ്ങൻ പിഞ്ചു കുഞ്ഞിനെയുമെടുത്ത് മലയുടെ താഴ് വാരത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് മാതാവ് കുഞ്ഞിനെ തിരികെ ലഭിക്കാൻ കുരങ്ങിന്റെ പിറകെ ഓടി.
അവസാനം കുരങ്ങ് കുഞ്ഞിനെ എറിയുകയും കുഞ്ഞിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ത്വാഇഫിലെ വിനോദ സഞ്ചാര മേഖലയായ ശഫാ കുന്നുകൾ ധാരാളം സഞ്ചാരികൾ എത്തുന്ന സ്ഥലമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
