തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ വാദി ലജബിൽ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; വീഡിയോ കാണാം

സൗദിയിലെ ജിസാൻ പ്രവിശ്യയിലെ വിനോദസഞ്ചാര മേഖലയായ വാദി ലജബിൽ ഉണ്ടായ ശക്തമായ കാലാവസ്ഥ വ്യതിയാനത്തിൽ നിന്ന് വിനോദസഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ   മുന്നോട്ട് പോകുകയായിരുന്ന വാഹനങ്ങൾക്ക് സമീപം ശക്തമായ മഴയും അതിശക്തമായ വെള്ളച്ചാട്ടവും പ്രത്യക്ഷപ്പെട്ടത് ഭീതി നിറക്കുന്ന കാഴ്ചയായി.

11 കിലോമീറ്റർ നീളമുള്ള താഴ് വരയുടെ പാർശ്വങ്ങളിലെ പറക്കെട്ടുകൾക്ക് ചില ഭാഗങ്ങളിൽ 300 മീറ്റർ വരെ ഉയരമുണ്ട്.

മഴയുണ്ടാകുന്ന സമയത്ത് താഴ് വരയിലൂടെ  കടന്നുപോകുന്നതിനെതിരെ സിവിൽ ഡിഫൻസ് നൽകുന്ന മുന്നറിയിപ്പ് വകവെക്കാതെ സഞ്ചരിക്കുന്ന ചിലർ മുൻ കാലങ്ങളിൽ അപകടങ്ങളിൽ പെട്ട് മരിച്ചിട്ടുമുണ്ട്.

അതേ സമയം ഭീതികരമായ വെള്ളച്ചാട്ടത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും ചിലർ ദൃശ്യങ്ങൾ പകർത്താൻ സമയം ചെലവഴിക്കുകയും വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വീഡിയോ കാണാം.





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്