തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

അജയ്യരായി ഇത്തിഹാദ് മുന്നിൽ തന്നെ; ഇന്ന് അൽ നസ്ർ കളത്തിൽ

സൗദി പ്രോ ലീഗിൽ തങ്ങളുടെ പ്രമാദിത്വത്തിനു കോട്ടം വരാതെ കരീം ബെൻസിമയുടെ അൽ ഇത്തിഹാദ് മുന്നോട്ട് തന്നെ. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അൽ വഹ്ദയെ മടക്കമില്ലാത്ത മൂന്ന് ഗോളിനു തോൽപ്പിച്ച ഇത്തിഹാദ് ആണ് നിലവിൽ 4 കളിയിൽ നിന്ന് 12 പോയിൻ്റോടെ ലീഗിൽ മുന്നിലുള്ളത്.

ഇത്തിഹാദിനു തൊട്ട് പിറകിൽ 4 കളിയിൽ നിന്ന് 10 പോയിൻ്റോടെ അൽ ഹിലാൽ രണ്ടാം സ്ഥാനത്തുണ്ട്. അതേ സമയം ഇന്ന് നാലാം മത്സരത്തിനിറങ്ങുന്ന അൽ അഹ്ലി വിജയിച്ചാൽ പോയിൻ്റ് നിലയിൽ അഹ്ലിയും ഇത്തിഹാദിനോടൊപ്പം എത്തും.

തആവുൻ, ഇത്തിഫാഖ് ക്ളബുകൾ ആണിപ്പോൾ ലീഗിൽ നാലും അഞ്ചും സ്ഥാനത്തുള്ളത്. റൊണാൾഡോയുടേ അൽ നസർ 2 തോൽവികൾ നേരിട്ടതോടെ ലീഗിൽ വളരെ പിറകിലാണുള്ളത്.

ഇന്ന് രാത്രി സൗദി സമയം 9 മണിക്ക് അൽ നസ്ർ റിയാദ് അൽ അവ്വൽ പാർക്കിൽ അൽ ശബാബുമായി ഏറ്റ് മുട്ടും. മികച്ച ഫോമിലുള്ള റൊണാൾഡോയും സാദിയോ മാനെയും തന്നെയാണു അൽ നസ് റിൻ്റെ പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്