മക്കയിൽ സ്‌കൂൾ അദ്ധ്യാപകൻ ഡ്യൂട്ടിക്കിടെ മരിച്ചു
മക്ക: ഡ്യൂട്ടിക്കിടെ ഹൃദയാഘാതമുണ്ടായി മക്കയിൽ അദ്ധ്യാപകൻ മരിച്ചു. ബന്ദർ ഖോജ് എന്ന ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകൻ ആണ് മരിച്ചത്.
മക്ക റീജ്യൻ എഡ്യുക്കേഷൻ ജനറൽ ഡിപാർട്ട്മെൻ്റ് മരിച്ച അദ്ധ്യാപകൻ്റെ കുടുംബത്തെ അനുശോചനം അറിയിച്ചു.
തമീൽ അൽ ദാരി സ്കൂളിലായിരുന്നു ബന്ദർ ഖോജ് ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നത്.
പരേതനെ അല്ലാഹു അവൻ്റെ കാരുണ്യം നൽകി അനുഗ്രഹിക്കട്ടേയെന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിനും ബന്ധുക്കൾക്കും ക്ഷമയും ആശ്വാസവും ലഭിക്കട്ടേയെന്നും അനുശോചനക്കുറിപ്പിൽ വിദ്യാഭ്യാസ വകുപ്പ് പ്രാർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
