തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹിലാലിൻ ശോഭയിൽ ആദ്യ പരാജയം നുണഞ്ഞ് ബെൻസിമയുടെ അൽ ഇത്തിഹാദ്; ഇന്ന് റൊണാൾഡോയുടെ അൽ നസ്ർ കളത്തിൽ

ജിദ്ദ: സൗദി പ്രോ ലീഗിൽ അജയ്യരായി തേരോട്ടം നടത്തി വരികയായിരുന്ന ബെൻസിമയുടെ അൽ ഇത്തിഹാദ് ഈ സീസണിൽ ലീഗിൽ ആദ്യമായി ഹിലാലിനോട് പരാജയം നുണഞ്ഞു.

ജിദ്ദയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 4 – 3 എന്ന സ്കോറിനായിരുന്നു ഹിലാൽ ഇത്തിഹാദിനെ പരാജയപ്പെടുത്തിയത്. ഹാഫ് ടൈം വരെ 3 – 1 നു മുന്നിട്ട് നിന്നിരുന്ന ഇത്തിഹാദിനെ ശക്തമായ തിരിച്ച് വരവിലൂടെയായിരുന്നു ഹിലാൽ തറ പറ്റിച്ചത്. മിട്റോവിച്ച് ഹിലാലിനു വേണ്ടി ഹാട്രിക് നേടിയത് ശ്രദ്ധേയമായി. നെയ്മർ ഇന്നലെ കളിച്ചിരുന്നില്ല.

അതേ സമയം ഇന്ന്, ശനി, സൗദി സമയം രാത്രി 9 മണിക്ക് ജിദ്ദയിൽ നടക്കുന്ന പോരാട്ടത്തിൽ റൊണാൾഡോയുടെ അൽ നസ്റും അൽ ഹസ്മും തമ്മിൽ ഏറ്റ് മുട്ടും.

ലീഗിൽ ആറാം സ്ഥാനത്തുള്ള അൽ നസ്രിനു ഇനിയുള്ള ഓരോ കളികളും നിർണ്ണായകമായതിനാൽ ഇന്നത്തെ മത്സരം ആവേശകരമായിരിക്കും. റോണാൾഡോ, സാദിയോ മാനെ എന്നിവർ മികച്ച ഫോമിലുള്ളതും അൽ നസ്രിനെ തുണച്ചേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്