തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ലീഗിൽ വൻ അട്ടിമറി

സൗദി പ്രോ ലീഗിൻ കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ മത്സരത്തിൽ ഇത് വരെ പരാജയമെന്തന്നറിയാതെ ഒന്നാം സ്ഥാനത്ത് മുന്നേറുകയായിരുന്ന അൽ അഹ്ലിയെ ഏഴാം സ്ഥാനത്തുള്ള അൽ ഫത് ഹ് 5 – 1 നു അട്ടി മറിച്ചു.

തങ്ങൾക്ക് ലഭിച്ച മൂന്ന് പെനാൽട്ടിയും ഗോളാക്കി മാറ്റിയതായിരുന്നു അൽ ഫത് ഹിനു 5 ഗോളുകൾ എന്ന വലീയ മാർജിൻ കൈവരിക്കാൻ സഹായകരമായത്.

മറ്റൊരു മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ് ർ 5 – 1 നു അൽ ഹസ്മിനെ തകർത്തു. റോണാൾഡോയും സാദിയോ മാനെയും ഈ മത്സ്രത്തിലും ഗോളുകൾ നേടി. റൊണാൾഡോ രണ്ട് ഗോൾ അസിസ്റ്റുകളും ചെയ്തു.

ഇന്നലെ നടന്ന അൽ ശബാബും അൽ ഖലീജും തമ്മിലുള്ള പോരാട്ടത്തിൽ അൽ ശബാബ് 3 – 1 നു പരാജയം ഏറ്റു വാങ്ങി.

നിലവിൽ സൗദി ലീഗിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 4 വിജയവും ഒരു സമനിലയുമായി 13 പോയിൻ്റോടെ അൽ ഹിലാലും അൽ ത ആവുനും ആണ് മുൻ നിരയിലുള്ളത്.

ഇന്നലെ അൽ നസ് റിനു വേണ്ടി സാദിയോ മാനെ മനോഹരമായ ഗോൾ നേടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്