സൗദി കിരീടാവകാശി ഇന്ത്യയിലേക്ക്
ന്യൂഡെൽഹി: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനും ഔദ്യോഗിക കൂടിക്കാഴ്ചകൾക്കുമായി ഇന്ത്യയിലെത്തുന്നു.
ഈ മാസം 9, 10 തീയതികളിൽ നടക്കുന്ന ജി20 ഉച്ച കോടിയിൽ പങ്കെടുക്കുന്ന സൗദി കിരീടാവകാശി ഔദ്യോഗിക സ്റ്റേറ്റ് വിസിറ്റിന്റെ ഭാഗമായി ഒരു ദിവസം കൂടി ഇന്ത്യയിൽ കഴിയും.
സ്പ്തംബർ 10 നു ജി 20 ഉച്ച കോടി അവസാനിക്കും. സെപ്തംബർ 11 നു മുഴുവൻ സൗദി കിരീടാവകാശി ഔദ്യോഗിക സ്റ്റേറ്റ് വിസിറ്റിന്റെ ഭാഗമായി തലസ്ഥാനത്ത് ഉണ്ടായിരിക്കും.
ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശിയും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
