തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കൊലപാതകക്കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പാക്കി

ജിസാനിൽ കൊലപാതകക്കേസ് പ്രതിയുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ശത് വഇ ഹസൻ എന്ന യമനി പൗരനെയാണ് അഹ്മദ് അലി എന്ന മറ്റൊരു യമനി പൗരനെ കത്തി കൊണ്ട് നിരവധി തവണ കുത്തി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതതായി തെളിയിക്കുകയും കേസ് പ്രത്യേക കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ബുധനാഴ്ച വിധി നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്