ഹൃദയം നിലച്ച ഗർഭിണിയുടെ ജീവൻ രക്ഷിച്ചു; നവജാത ശിശുവും ആരോഗ്യവാൻ
സൗദിയിലെ നജ്രാനിൽ ഹൃദയം നിലച്ച ഗർഭിണിയുടെ ജീവൻ രക്ഷിക്കാൻ പ്രിൻസ് സുൽതാൻ ഹാർട്ട് സെന്റർ ആന്റ് ദ മറ്റേണിറ്റി ആന്റ് ചിൽഡ്രൻ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘത്തിന് സാധിച്ചു.
ഒൻപത് മാസം ഗർഭിണിയായ സ്ത്രീയുടെ ഹൃദയം മൂന്ന് മിനുട്ട് ആയിരുന്നു സ്തംഭിച്ചത്.
തുടർന്ന് രണ്ട് മണിക്കൂർ നീണ്ട പരിചരണങ്ങൾക്കുംശസ്ത്രക്രിയക്കുമൊടുവിൽ മാതാവിന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനായി.
ആരോഗ്യവാനായ നവജാത ശിശുവിനെ ന്യൂബോൺ ചൈൽഡ് വാർഡിലേക്ക് മാറ്റിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
