ചൊവ്വാഴ്‌ച, മെയ്‌ 12, 2026
Top StoriesWorld

മൊറോക്കൻ ഭൂകമ്പം ; മരണ സംഖ്യ 820 ആയി ഉയർന്നു

മൊറോക്കോയിൽ കഴിഞ്ഞ രാത്രിയുണ്ടായ അതിശക്തമായ ഭൂ കമ്പത്തിൽ മരിച്ചവരുടെ എണ്ണം 820 ആയി ഉയർന്നു. 672 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ നിരവധി പേർ ഗുരുതരാവസ്ഥയിൽ ആണുള്ളത്.

ഒറ്റപ്പെട്ട മലമ്പ്രദേശങ്ങളിൽ ആയിരുന്നു കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടായതെന്നത് രക്ഷാപ്രവർത്തനം മന്ദഗതിയിലാകാൻ കാരണമായിട്ടുണ്ട്.

പ്രധാന നഗരങ്ങളിലെ കെട്ടിടങ്ങളെ ഭൂചലനം ബാധിച്ചത് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ജനങ്ങൾ തലസ്ഥാന നഗരിയായ റുബാത് മുതൽ ഹിസ്റ്റോറിക്കൽ ടുറിസ്റ്റ് കേന്ദ്രമായ മറാക്കിഷ് വരെയുള്ള വഴികളിൽ ഇറങ്ങിയോടുകയും ചെയ്തു.

നിരവധി ലോക നേതാക്കൾ മൊറോക്കൻ സർക്കാരിനെ അനുശോചനം അറിയിക്കുകയും ആവാശ്യമായ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ആവശ്യമായ എന്ത് സഹായവും ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൊറോക്കൻ അധികൃതരെ അറിയിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്