സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി
സൗദിയിലെ അസീറിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബ്ദുറഹ്മാൻ ബിൻ മുഫ് ലിഹ് ഖഹ്താനി എന്ന സൗദി പൗരനെയാണു ഫൈസൽ ബിൻ ഫള്ൽ അശഹ് രി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
രണ്ട് പേരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ പ്രതി ഇരയെ നിരവധി തവണ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റം സ്ഥിരീകരിക്കുകയും ചെയ്തു. കേസ് പ്രത്യേക കോടതിക്ക് റഫർ ചെയ്തു.
കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയൂം സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഞായറാഴ്ച അസീറിൽ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
