സൗദിയിൽ ലൈറ്റ് ട്രാൻസ് പോർട്ട് ലൈസൻസ് ഉള്ള വ്യക്തിക്ക് ഏതെല്ലാം വാഹനങ്ങൾ ഓടിക്കാം ? വിശദീകരണവുമായി മുറൂർ
റിയാദ്: “ലൈറ്റ് പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങൾ” അല്ലെങ്കിൽ “ഹെവി പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങൾ” എന്നിങ്ങനെ തരംതിരിക്കേണ്ട വാഹനങ്ങളുടെ നിർദ്ദിഷ്ട വിഭാഗം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വെളിപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.
3.5 ടണ്ണിൽ കൂടുതൽ ഭാരമില്ലാത്ത വാഹനങ്ങളെ ലൈറ്റ് പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങൾ എണ്ണ ഗണത്തിൽ പെടുത്തും. 3.5 ടണ്ണിൽ ഭാരം കവിയുന്ന വാഹനത്തെ “ഹെവി ട്രാൻസ്പോർട്ട്” എന്ന ഇനത്തിലും പെടുത്തുന്നു.
3,500 കിലോഗ്രാമിൽ കവിയാത്ത ഭാരമുള്ള പൊതുഗതാഗത വാഹനങ്ങൾ ഓടിക്കാൻ ലൈറ്റ് ട്രാൻസ്പോർട്ട് ലൈസൻസ് ഉള്ളയാൾക്ക് അനുമതിയുണ്ട്.
എന്നാൽ 3,500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള പൊതു, സ്വകാര്യ, ഗതാഗത വാഹനങ്ങൾ ഓടിക്കാൻ ഹെവി ട്രാൻസ്പോർട്ട് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണെന്നും ഒരു അന്വേഷണത്തിന് മറുപടിയായി സൗദി മുറൂർ വ്യക്തമാക്കി.
വാഹനത്തിന്റെ വലുപ്പത്തിനും ഉപയോഗത്തിന്റെ തരത്തിനും ആനുപാതികമല്ലാത്ത ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കുറഞ്ഞത് 1000 റിയാലും പരമാവധി 2000 റിയാലും ആണ് പിഴ ഈടാക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa