പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന് പരിഹാരം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം മാത്രം; സൗദി അറേബ്യ
ന്യൂയോർക്ക് : സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന് പരിഹാരമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഊന്നിപ്പറഞ്ഞു.
മേഖലയുടെയും ലോകത്തിന്റെയും സുസ്ഥിരതയ്ക്ക് ഫലസ്തീൻ പ്രശ്നത്തിനുള്ള പരിഹാരം അത്യന്താപേക്ഷിതമാണെന്നും. ഫലസ്തീൻ അനുഭവിക്കുന്ന മാനുഷിക പ്രതിസന്ധിയുടെ രൂക്ഷതയിൽ നിന്ന് കരകയറാൻ പ്രത്യാശ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
“പലസ്തീൻ പ്രശ്നത്തിനുള്ള പരിഹാരം ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അന്താരാഷ്ട്ര പ്രമേയങ്ങൾക്ക് അനുസൃതമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം. ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള സംഭാഷണം മുൻനിരയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് അൽ അറേബ്യ ടെലിവിഷനോട് സംസാരിക്കവെയാണ് ഫൈസൽ രാജകുമാരൻ ഇക്കാര്യം വ്യക്തമാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa