2019 ന് ശേഷം ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന കിരീടാവകാശിയുമായുള്ള ഇന്റർവ്യൂ ഇന്ന് അർദ്ധരാത്രിക്ക് ശേഷം സംപ്രേഷണം ചെയ്യും
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള ഫോക്സ് ന്യൂസിൻ്റെ ഇൻ്റർവ്യൂ ഇന്ന് അർദ്ധരാത്രിക്ക് ശേഷം സംപ്രേഷണം ചെയ്യും.
2019 നു ശേഷം ഒരു അമേരിക്കൻ ചാനലിനു സൗദി കിരീടാവകാശി നൽകുന്ന അഭിമുഖം എന്ന പ്രത്യേകതയും പുതിയ ഇൻ്റർവ്യൂവിനുണ്ട്.
ഇന്ന് അർദ്ധ രാത്രിക്ക് ശേഷം അഥവാ സൗദി സമയം വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് ആയിരിക്കും ഇൻ്റർവ്യു സംപ്രേഷണം ചെയ്യുക.
സൗദിയുടെ അൽ ഇഖ്ബാരിയ ചാനൽ അതിൻ്റെ എക്സ് അക്കൗണ്ടിൽ ഇംഗ്ളീഷിലും അറബിയിലും ഇൻ്റവ്യൂ പ്രസിദ്ധീകരിക്കും.
സൗദി അറേബ്യയുടെ ഭാവിയും അമേരിക്കയുമായുമായുള്ള ബന്ധങ്ങളുമെല്ലാം ഉൾക്കൊള്ളൂന്ന വിവിധ സബ്ജക്റ്റുകൾ ഇന്നത്തെ ഇൻ്റർവ്യൂവിൽ വിഷയമായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa