ഫൈനൽ എക്സിറ്റുമായി ബന്ധപ്പെട്ട നാല് സംശയങ്ങൾക്ക് സൗദി ജവാസാത്ത് മറുപടി നൽകി
ഫൈനൽ എക്സിറ്റ് വിസയുമായി ബന്ധപ്പെട്ട് പ്രവാസികൾ ഉന്നയിച്ച നാല് ചോദ്യങ്ങൾക്ക് മറുപടി നൽകി സൗദി ജവാസാത്ത്.
ഇഖാമ എക്സ്പയർ ആയാൽ ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യത്തിനു ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ ഇഖാമ കാലാവധി നിർബന്ധമാണെന്നാണു ജവാസാത്ത് മറുപടി നൽകിയത്.
ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്താൽ പിന്നീട് എത്ര ദിവസം വരെ സൗദിയിൽ തുടരാൻ സാധിക്കുമെന്ന ചോദ്യത്തിനും ജവാസാത്ത് മറൂപടി നൽകി. ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തത് മുതൽ 60 ദിവസത്തിനുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോകണം എന്നാണ് ജവാസാത്ത് വ്യക്തമാക്കിയത്.
ഇഖാമ ഇഷ്യു ചെയ്യാത്ത ഗാർഹിക തൊഴിലാളിയെ ഫൈനൽ എക്സിറ്റിൽ വിടാനുള്ള നിബന്ധനയും ജവാസാത്ത് വ്യക്തമാക്കി. ഇഖാമ ഇഷ്യു ചെയ്യാത്ത ഗാർഹിക തൊഴിലാളിയെ 90 ദിവസത്തെ ട്രയൽ പിരീഡിനുള്ളിൽ എക്സിറ്റടിക്കാൻ തൊഴിലുടമക്ക് സാധിക്കും എന്നാണു ജവാസാത്ത് വെളിപ്പെടുത്തിയത്.
ഒരു പ്രവാസി അവധിയിൽ നാട്ടിലായിരിക്കേ അയാളുടെ റി എൻട്രി വിസ ഫൈനൽ എക്സിറ്റിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന ചോദ്യത്തിനും ജവാസാത്ത് മറുപടി നൽകി.
ഇത്തരം സാഹചര്യത്തിൽ ഫൈനൽ എക്സിറ്റിലേക്ക് മാറാൻ നിർദ്ദേശങ്ങൾ അനുവദിക്കന്നില്ല എന്നാണ്.ജവാസാത്ത് മറുപടി നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa