ഞായറാഴ്‌ച, ജൂൺ 28, 2026
Saudi ArabiaTop Stories

സൗദിയിൽ വീണ്ടും മറ്റൊരു സോഷ്യൽ മീഡിയ സെലബ്രിറ്റിക്ക് കൂടി പിഴ

റിയാദ്: ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ മറ്റൊരു സെലിബ്രിറ്റിക്ക് കൂടി ഒരു ലക്ഷം റിയാൽ പിഴ ചുമത്താൻ തീരുമാനിച്ചു.

ഇവരുടെ ലൈസൻസ് പിൻ വലിക്കാനും അതോറിറ്റി തീരുമാനമെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിവാഹം കഴിക്കാക്കാൻ പോകുന്ന യുവാക്കൾക്ക് അനുചിതമായ സന്ദേശങ്ങൾ അടങ്ങിയ ഒരു വീഡിയോ ക്ലിപ്പിൽ ഇവർ പ്രത്യക്ഷപ്പെട്ടതാണ് കുറ്റം.

കഴിഞ്ഞ ദിവസം കുടുംബ ബന്ധം തകർക്കുന്ന തരത്തിലുള്ള വീഡിയോ പ്രസിദ്ധീകരിച്ച മറ്റൊരു വനിതാ സെലബ്രിറ്റിക്ക് പിഴ ചുമത്തിയും ലൈസൻസ് പിൻ വലിച്ചും അതോറിറ്റി തീരുമാനമെടുത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്