ഞായറാഴ്‌ച, ജൂൺ 28, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനമോടിക്കുന്നതിനിടെ മന:പൂർവ്വം കൂ ട്ടിയിടിച്ച് മരണം സംഭവിച്ചാൽ ബാധകമാകുന്ന ശിക്ഷ വെളിപ്പെടുത്തി അഭിഭാഷകൻ

റിയാദ്: വാഹനമോടിക്കുന്നതിനിടെ മനഃപൂർവം കൂട്ടിയിടിച്ച് ഒരാളുടെ മരണത്തിന് ഉത്തരവാദികളായവർക്കുള്ള ശിക്ഷ അഭിഭാഷകനായ മുഹമ്മദ് അൽ ബൈസ് വെളിപ്പെടുത്തി

ഇത് ആസൂത്രിതമായ കൊലപാതകമല്ല എന്നതിനാൽ ഇതിന് പ്രതികാരമായി കൊലപാതകത്തിനുള്ള പ്രതിക്രിയാ ശിക്ഷ ബാധകമാകില്ല.

നാല് വർഷത്തിൽ കവിയാത്ത തടവോ രണ്ട് ലക്ഷം റിയാൽ പിഴയോ ആണ് ഈ കേസിൽ ശിക്ഷയായി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം, മനഃപൂർവം പരസ്പരം കൂട്ടിയിടിച്ച് ഒരാളുടെ മരണത്തിന് കാരണമായതിന് രണ്ട് പൗരന്മാർക്കെതിരെ കുറ്റം ചുമത്തി പ്രോസിക്യൂഷൻ അന്വേഷണം അവസാനിപ്പിച്ചത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്