തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഫിഫ ക്ലബ് ലോകക്കപ്പിന് ഇന്ന് ജിദ്ദയിൽ തുടക്കം; ഇത്തിഹാദ് ഓക്‌ലാന്റ് സിറ്റിയെ നേരിടും

ജിദ്ദ: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ക്ലബ് ലോകക്കപ്പ് ഫുടബോൾ മത്സരങ്ങൾക്ക് ഇന്ന് – ചൊവ്വ – ജിദ്ദ കിംഗ് അബ്ദുല്ല സ്റ്റേഡിയത്തിൽ (ജൗഹറ സ്റ്റേഡിയം ) തുടക്കമാകും.

ഉദ്ഘാടന മത്സരത്തിൽ സൂപർ താരം ബെൻസിമയുടെ ജിദ്ദ ഇത്തിഹാദ് ക്ളബ് ന്യുസിലാൻ്റിൻ്റെ ഓക് ലാൻ്റ് സിറ്റിയെ നേരിടും. സൗദി സമയം രാത്രി 9 മണിക്കാണ് മത്സരം നടക്കുക.

ബെൻസിമക്ക് പുറമെ കാന്റെ, ഹംദല്ല, ഫാബിഞ്ഞൊ, റൊമാരിഞ്ഞോ , കൊർണാഡോ അടക്കമുള്ള പ്രമുഖർ അണി നിരക്കുന്ന ഇത്തിഹാദും ഒ എഫ് സി ചാംബ്യന്മാരായ ഓക് ലാൻ്റും തമ്മിലുള്ള മത്സരം ഏറെ ആവേശം നിറഞ്ഞതാകും . മറ്റു മത്സരങ്ങളുടെ ഷെഡ്യുൾ താഴെ കൊടുക്കുന്നു.

ഡിസംബർ 15 – സെക്കൻഡ് റൗണ്ടിൽ രണ്ടാം മത്സരത്തിൽ ഇത്തിഹാദ് – ഓക് ലാൻ്റ് സിറ്റി മത്സര വിജയികളുമായി ഈജിപ്ത് അൽ അഹ്ലി ക്ളബ് ഏറ്റു മുട്ടും.

ഡിസംബര് 15 – സെക്കൻഡ് റൗണ്ട് മൂന്നാം മത്സരത്തിൽ ജപ്പാൻ ഉർ വ റെഡ്സുമായി മെക്സിക്കൻ ക്ളബ് ലിയോൺ ഏറ്റ് മുട്ടും.

ഡിസംബർ 18 – ഒന്നാം സെമി ഫൈനലിൽ രണ്ടാം മത്സര വിജയികൾ സൗത്ത് അമേരിക്കൻ കോപ്പ ലിബെർട്ടഡോറസ് വിജയികളായ ഫ്ലുമിനെൻസുമായി ഏറ്റു മുട്ടും.

ഡിസംബർ 19 – രണ്ടാം സെമി ഫൈനലിൽ മൂന്നാം മത്സര വിജയികൾ മാഞ്ചസ്റ്റർ സിറ്റി എഫ് സിയുമായി ഏറ്റ് മുട്ടും

ജിദ്ദ നഗരത്തിൽ നടക്കുന്ന ക്ളബ് ലോകക്കപ്പ് മത്സരങ്ങൾ ഡിസംബർ 12 മുതൽ ഡിസംബർ 22 വരെ നീളും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്