സൗദി പ്രതീക്ഷ തകർന്നു; നിർണ്ണായക മത്സരത്തിൽ മൂക്കും കുത്തി വീണ് ഇത്തിഹാദ്
ജിദ്ദ: ക്ളബ് ലോകക്കപ്പിൽ സൗദി പ്രതീക്ഷയായിരുന്ന ബെൻസിമയുടെ അൽ ഇത്തിഹാദ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിൻ്റെ അൽ അഹ് ലിയോട് തകർന്നടിഞ്ഞു.
ആദ്യ പകുതിയിൽ ലഭിച്ച പെനാൽട്ടിയിലൂടെ ലീഡ് കണ്ടെത്തിയ അൽ അഹ്ലി രണ്ടാം പകുതിയിൽ രണ്ട് ഗോളൂകൾ കൂടെ നേടുകയായിരുന്നു.
അൽ അഹ് ലി ഒരു ഗോളിനു ലീഡിൽ നിൽക്കുന്ന സമയം ഇത്തിഹാദിനു ലഭിച്ച പെനാൽട്ടി ബെൻസിമ പാഴാക്കിയത് പതിനായിരക്കണക്കിനു ഇത്തിഹാദ് ആരാധകരെ നിരാശരാക്കി.
92 ആം മിനുട്ടിൽ കരീം ബെൻസിമയാണ് ഇത്തിഹാദിന്റെ ഏക ആശ്വാസ ഗോൾ നേടിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
