രാജ കാരുണ്യം; സൗദിയിൽ ട്രാഫിക് പിഴകൾ അടക്കുന്നവർക്ക് 50 % ഇളവ്
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരം ഗതാഗത നിയമ ലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 % ഇളവ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
2024 ഏപ്രിൽ 18 നു മുമ്പ് രേഖപ്പെടുത്തിയ പിഴകൾക്കാണ് ഇളവ് അനുവദിക്കുക. ധനകാര്യ മന്ത്രാലയത്തിൻ്റെയും സൗദി ഡാറ്റ ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റിയുടെയും ഏകോപനത്തോടെയുമായിരിക്കും പദ്ധതി നടപ്പാക്കുക.
ഇത് ആക്റ്റീവ് ആയി ആറ് മാസങ്ങൾക്കുള്ളിൽ തന്നെ ഉപയോക്താവ് തന്റെ മേൽ കുമിഞ്ഞ് കൂടിയ പിഴകൾ അടക്കാൻ മുൻകൈ എടുക്കണം.
ഓരോ പിഴകളും വെവ്വേറെയായോ അല്ലെങ്കിൽ ഒന്നിച്ചോ അടക്കാം. അതേ സമയം പൊതു സുരക്ഷയെ ബാധിക്കുന്ന പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല.
അതോടൊപ്പം ഈ മാസം 18 മുതൽ ട്രാഫിക് പിഴകൾക്ക് 25% ഇളവ് അനുവദിക്കാനും സമയപരിധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കലും മറ്റ് നിയമ നടപടികളും നടപ്പാക്കാനും മന്ത്രാലയം തീരുമാനിച്ചു.
ട്രാഫിക് സുരക്ഷാ ആവശ്യകതകൾ കൈവരിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും നിയമലംഘനങ്ങൾ നടത്തരുതെന്നും ആഭ്യന്തര മന്ത്രാലയം എല്ലാ റോഡ് ഉപയോക്താക്കളോടും ആവശ്യപ്പെട്ടു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
